ബ്രിട്ടനില്‍ ചൂട് കൂടുന്നു, 30 ഡിഗ്രി വരെ ഉയര്‍ന്നേക്കാം

ലണ്ടന്‍- ഏതാനും ദിവസമായി മഴ തുടരുന്ന യു.കെ ചൂടിലേക്ക്. പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം വാരാന്ത്യത്തില്‍ താപനില 30 ഡിഗ്രി വരെ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ സന്ദേശം നല്‍കി. വര്‍ധിക്കുന്ന ചൂട് കണക്കിലെടുത്ത് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും മെറ്റ് ഓഫീസും ഇംഗ്ലണ്ടിലെ ആറ് പ്രദേശങ്ങളിലാണ് യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട്, യോര്‍ക്ക്‌ഷെയര്‍, ഹമ്പര്‍ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്.  മറ്റന്നാള്‍ രാവിലെ 9 മണി വരെയാണ് അലേര്‍ട്ട് നിലനില്‍ക്കുന്നത്.

 

Latest News