VIDEO കോഴിയെ പോലെ കുനിച്ചിരുത്തി ശിക്ഷ; സർക്കാർ ഉദ്യോഗസ്ഥനെ നീക്കി

ബറേലി- പരാതിയുമായി മൂന്ന് തവണ സമീപിച്ചയാളെ  കോഴിയെപ്പോലെ കുനിഞ്ഞിരിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണത്തെ തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ സസ്പെൻഡ് ചെയ്തു.ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. എസ്‌ഡിഎം ഓഫീസിൽ ഒരാൾ കോഴിയെപ്പോലെ കുനിഞ്ഞിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് നടപടി.

ശ്മശാനഭൂമി മുസ്ലിംകക്ഷ കൈയേറ്റം നടത്തിയെന്ന പരാതി നൽകാനെത്തിയ പപ്പുവിനോട് കുനിഞ്ഞിരിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. പാപ്പുവും ഏതാനും ഗ്രാമവാസികളും എസ്ഡിഎം ഉദിത് പവാറിന്റെ ഓഫീസ് സന്ദർശിച്ചപ്പോഴാണ് സംഭവം. ഇതേ പരാതിയുമായി മൂന്ന് തവണ  സന്ദർശിച്ചതിനെ തുടർന്നാണ് പാപ്പുവിനെ ശാസിച്ചതെന്നും ശിക്ഷിച്ചതെന്നും പറയുന്നു.

ശ്മശാനം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പരാതി നിലനിൽക്കില്ലെന്നും എസ്.ഡി.എം പവാർ അറിയിച്ചതായി പാപ്പു ആരോപിച്ചു. തുടർന്ന് വാക്കേറ്റമുണ്ടായി. ശിക്ഷയായി കോഴിയെപ്പോലെ ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. അതേസമയം, എസ്ഡിഎം എല്ലാ ആരോപണങ്ങളും നിഷേധിച്ചു. അയാൾ കോഴിയെപ്പോലെ സ്വയം കുനിഞ്ഞിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ആരോ സംഭവം മുഴുവൻ റെക്കോർഡ് ചെയ്ത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് വൈറലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ജില്ലാ മജിസ്‌ട്രേറ്റ് ശിവകാന്ത് ദ്വിവേദി എസ്ഡിഎം നൽകിയ വിശദീകരണം തള്ളുകയും പവാറിന് തെറ്റുപറ്റിയെന്നും പറഞ്ഞു. പവാറിനെ അദ്ദേഹം സ്ഥാനത്തുനിന്നും നീക്കുകയും ചെയ്തു.

 

Latest News