Sorry, you need to enable JavaScript to visit this website.

വീട്ടമ്മയെ കടിച്ച വളര്‍ത്തു നായ പേ ബാധിച്ച് ചത്തു

പത്തനംതിട്ട- പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്ക് പേവിഷബാധ. വെള്ളിയാഴ്ച രാവിലെ പാല്‍ വില്‍ക്കാനായി പോയ പൂഴിക്കാട് സ്വദേശി ശ്രീകലയ്ക്കാണ് നായയുടെ കടിയേറ്റത്.

വീട്ടമ്മയെ കടിച്ച നായ സമീപത്തെ നിരവധി തെരുവുനായളെയും കടിച്ചതിനു ശേഷം ചത്തിരുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ പ്രതിരോധ പ്രവര്‍ന്നങ്ങള്‍ ആരംഭിച്ചു.

Latest News