മക്കയിൽ ഉംറ തീർഥാടകന്റെ പാസ്പോർട്ട് അടങ്ങിയ ബ്രീഫ്കെയ്സ് നഷ്ടമായി

മക്ക- ഉംറ നിർവഹിക്കാൻ ദുബായിൽനിന്നെത്തിയ സംഘത്തിലെ ഒരാളുടെ ബ്രീഫ് കെയ്സ് മക്കയിൽ നഷ്ടമായി. പാസ്പോർട്ടും മറ്റു യാത്രാരേഖകളും പേഴ്സുമടങ്ങിയ ബാഗാണ് നഷ്ടമായത്. ഹറമിനടുത്ത ടണൽ റോഡിൽ ടാക്സിയിൽനിന്ന് തെറിച്ചു പോയതാണെന്ന് കരുതുന്നു. കണ്ടു കിട്ടുന്നവർ മക്ക കെ.എം.സി.സി ഭാരവാഹികളെ (0504597176) അറിയിക്കണം.

Latest News