Sorry, you need to enable JavaScript to visit this website.

ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം

ന്യൂയോർക്ക്- യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം. 2018ൽ തോക്ക് വാങ്ങിയപ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്ന തെറ്റായ വിവരം നൽകിയതിനെതിരെയാണ് കേസ്.
ഡെലവെയറിലെ ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഹണ്ടറിനെതിരെ മൂന്ന് ഫെഡറൽ ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയത്. ഹണ്ടർ നിയമവിരുദ്ധമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഹണ്ടർ വിചാരണ നേരിടണം. അടുത്ത വർഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ വീണ്ടും മത്സരിക്കാനൊരുങ്ങവെയാണ് മകന്റെ കേസ് തലവേദനയാകുന്നത്. ഇതാദ്യമായാണ് ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ മകനെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്. ലഹരി ഉപയോഗത്തിലൂടെ വിവാദങ്ങളുടെ തോഴനായി മാറിയ വ്യക്തിയാണ് ഹണ്ടർ. അതേസമയം ഹണ്ടറിനെതിരെയുള്ള കുറ്റം തെളിയുന്ന പക്ഷം, പ്രസിഡന്റ് പൊറുക്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

Latest News