പട്‌ന - ഇന്ത്യാ സഖ്യം ചില വാര്‍ത്താ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച കാര്യം തനിക്ക് അറിയില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മാധ്യമ സ്വാതന്ത്ര്യത്തെ താന്‍ പിന്തുണക്കുന്നു. എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചാനല്‍ അവതാരകരെ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
'എനിക്ക് അതേപ്പറ്റി അറിവില്ല... ഞാന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുന്നു. എല്ലാവര്‍ക്കും സര്‍വസ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും അവര്‍ക്ക് ഇഷ്ടമുള്ളതെന്താണോ അതെഴുതും. അവര്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ? ഞാനത് എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ? അവര്‍ക്കും അവകാശങ്ങളുണ്ട്. ഞാന്‍ ആര്‍ക്കും എതിരല്ല' - നിതീഷ് പറഞ്ഞു.