ഇന്ത്യ നിങ്ങളുടെ അച്ഛന്റെ വകയല്ല, പേര് മാറ്റാന്‍ ധൈര്യമുണ്ടോ... വെല്ലുവിളിച്ച് കെജ്‌രിവാള്‍

റായ്പുര്‍ - ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിക്കെതിരെ വിമര്‍ശവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്തിന്റെ പേര് മാറ്റാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്‌രിവാള്‍ വെല്ലുവിളിച്ചു. ഛത്തീസ്ഗഢില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി പദ്ധതികളുമായി മുന്നോട്ട് വന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യ എന്ന പേരില്‍ സഖ്യം രൂപീകരിച്ചതോടെ അവര്‍ രാജ്യത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെടുകയാണെന്നും കെജ്‌രിവാള്‍ വിമര്‍ശിച്ചു.

'ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ? രാജ്യം 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യയും ഭാരതവും ഹിന്ദുസ്ഥാനും ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്. രാജ്യത്തിന്റെ പേരുമാറ്റാനുള്ള ധൈര്യം ബി.ജെ.പിക്കുണ്ടോ എന്ന് വെല്ലുവിളിക്കുന്നു' കെജ്‌രിവാള്‍ പറഞ്ഞു.

 

Latest News