അഹമ്മദാബാദ്- ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 27 ശതമാനം സീറ്റുകള്‍ ഒ. ബി. സി വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭ പാസാക്കി.
സുപ്രിം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ. എസ്. സവേരിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെ ശിപാര്‍ശയെ തുടര്‍ന്നാണു ബില്‍ കൊണ്ടുവന്നത്. കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വെ്ക്കണമെന്നും സംവരണത്തോത് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബില്‍ വോട്ടെടുപ്പിനിട്ടപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ വിട്ടു.
ആഗസ്ത് 29നാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നേരത്തേ 10 ശതമാനമായിരുന്നു സംവരണം. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തുകളില്‍ ഒ. ബി. സി സംവരണം 10 ശതമാനമായി തുടരും.