Sorry, you need to enable JavaScript to visit this website.

വിഭാഗീയതയും അക്രമങ്ങളും കുറഞ്ഞില്ല; ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയ മുസ്ലിം നേതാക്കള്‍ക്ക് നിരാശ

ന്യൂദല്‍ഹി- ആര്‍.എസ്.എസിന്റെ മുതിര്‍ന്ന പ്രതിനിധികളും മുസ്ലിം നേതാക്കളും തമ്മില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സംഭാഷണം ആഗ്രഹിച്ച ഫലം കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടതായി വിലയിരുത്തല്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന അക്രമങ്ങളില്‍ നിരാശ പ്രകടിപ്പിച്ച മുസ്ലിം നേതാക്കള്‍  ആര്‍എസ്എസ് നേതാക്കള്‍ ഇക്കാര്യത്തില്‍ വാഗ്ദാനം പാലിച്ചില്ലെന്ന് കരുതുന്നുവെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഭാവി സംഭാഷണത്തിനുള്ള സാധ്യത ഇതുവരെ ഒഴിവാക്കിയിട്ടില്ലെങ്കിലും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മറുവശത്ത് നിന്ന് അനുയോജ്യമായ തുടര്‍നടപടി ആവശ്യമാണെന്ന് മുസ്ലിം നേതാക്കള്‍ കരുതുന്നു.
ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതുമായും മറ്റുള്ളവരുമായും  ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ആര്‍എസ്എസ് ഉറച്ചുനിന്നില്ലെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് അര്‍ഷദ് മദനി മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ഷദ് മദനിയുടെ ജംഇയ്യത്ത് വിഭാഗവും മഹമൂദ് മദനിയുടെ നേതൃത്വത്തിലുള്ള വിഭാഗവും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതിനിധികളും എസ്.വൈ ഉള്‍പ്പെടെയുള്ള പ്രമുഖ മുസ്ലീം ബ്യൂറോക്രാറ്റുകളും പത്രപ്രവര്‍ത്തകരും. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേഷി, , അലിഗഡ് മുസ്ലീം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സമീറുദ്ദീന്‍ ഷാ, ദല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, മുന്‍ പാര്‍ലമെന്റ് അംഗം ഷാഹിദ് സിദ്ദിഖി എന്നിവര്‍ ഈ വര്‍ഷമാദ്യം ആര്‍എസ്എസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. സമുദായങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുകയും വര്‍ഗീയ അക്രമങ്ങളും ആള്‍ക്കൂട്ടക്കൊലകളും മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ നടന്നില്ലെന്നും ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ സമാധാനവും സൗഹാര്‍ദവും സ്‌നേഹവും പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയില്‍ നിന്ന് ആര്‍എസ്എസ് പിന്നോട്ട് പോയെന്നും  അര്‍ഷദ് മദനി ആരോപിച്ചു. വിഭാഗീയ ഘടകങ്ങള്‍ ശക്തിപ്പെടുന്നത് തുടരുകയാണെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭാഷണത്തില്‍ വലിയ പ്രതീക്ഷകളില്ലായിരുന്നുവെന്നും ആര്‍എസ്എസിന് എത്രത്തോളം പോകാനാകുമെന്ന് നമുക്കറിയാമെന്നുമാണ് ചര്‍ച്ചയില്‍ പങ്കെടുത്ത
ജമാഅത്തെ ഇസ്ലാമി  പ്രതിനിധി മാലിക് മുഹ്തസിം ഖാന്റെ പ്രതികരണം.   വര്‍ഗീയ കലാപങ്ങള്‍, ആള്‍ക്കൂട്ടക്കൊലകള്‍, പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്ക അവതരിപ്പിക്കാനും ആര്‍എസ്എസിന്റെ കാഴ്ചപ്പാട്  കേള്‍ക്കാനുമായിരുന്നു  യോഗമെന്നും കൂടുതലൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ്- മുസ്ലിം നേതാക്കളുടെ സംഭാഷണത്തില്‍ അര്‍ഷദ് മദനിയുടെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ സിദ്ദിഖിയും പിന്തുണച്ചു. വ്യക്തിപരമായി പറഞ്ഞാല്‍, ഞാന്‍ നിരാശനാണ്. കാര്യങ്ങള്‍ ശരിയായ ദിശയിലല്ല. എല്ലാ അക്രമ സംഭവങ്ങളും ആര്‍എസ്എസ് അപലപിക്കണമായിരുന്നു. സംഭവങ്ങള്‍ തടയാനുള്ള ശ്രമമെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. സംഭാഷണം നടക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു, പക്ഷേ അത് മറ്റു പ്രവര്‍ത്തനത്തിലൂടെ ബാക്കപ്പ് ചെയ്യണം.
സാമുദായിക സമാധാനവും സൗഹാര്‍ദവും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസിലെ മുതിര്‍ന്ന അംഗങ്ങളുമായി സംവാദം നടത്തിയതെന്നും ഞങ്ങളുടെ പക്കല്‍ മാന്ത്രിക വടി ഇല്ലായിരുന്നുവെന്നുമാണ് രഹസ്യ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു പ്രതിനിധിയുടെ അഭിപ്രായം.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഉള്‍പ്പെടെ വിവിധ മുസ്‌ലിം സംഘടനകളും ജംഇയ്യത്തിന്റെ രണ്ട് വിഭാഗങ്ങളും ആര്‍എസ്എസുമായുള്ള സംഭാഷണത്തിന് അനുകൂലമായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഇപ്പോള്‍ ഞാന്‍ നിരാശനാണ്. കാര്യങ്ങള്‍ ഇരുണ്ടതായി തോന്നുന്നു. നുഹിന് ശേഷം വീണ്ടും അക്രമം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്- അദ്ദേഹം പറഞ്ഞു.

 

 

Latest News