Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റോഡില്‍ നിയമലംഘനം കണ്ടോ... പോലീസിനെ അറിയിക്കാന്‍ ഈ വഴിയുണ്ട്

തിരുവനന്തപുരം- കേരളത്തില്‍ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും പോലീസിനെ സഹായിക്കാന്‍ പൗരന്മാര്‍ക്ക് കഴിയും. ഇതിനായി കേരള പോലീസ് ഒരു വാട്‌സാപ്പ് നമ്പര്‍ ഒരുക്കിയിട്ടുണ്ട്.
നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും പോലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ 'ശുഭയാത്ര' വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങള്‍ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്.
 സന്ദേശങ്ങള്‍ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പോലീസ് സ്‌റ്റേഷന്‍ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. ഇവ വാട്‌സാപ്പ് ആയി അയക്കേണ്ടത്  9747001099 എന്ന നമ്പറിലേക്കാണ്.
ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനുകളിലേക്ക് നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടികള്‍ വിവരം നല്‍കിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്.
ഇത്തരം സന്ദേശങ്ങള്‍ നല്‍കുന്നയാളുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

 

Latest News