Sorry, you need to enable JavaScript to visit this website.

യെമനിൽ മിന്നലേറ്റ് ഏഴു മരണം

ജിദ്ദ - പശ്ചിമ യെമനിലെ അൽഹുദൈദ ഗവർണറേറ്റിലെ അല്ലുഹയ, അൽസഹ്‌റ ജില്ലകളിൽ മിന്നലേറ്റ് ആറു സ്ത്രീകളടക്കം ഏഴു പേർ  മരണപ്പെട്ടു. അല്ലുഹയിലെ ദേർ അൽസുലൈമാനിയിൽ വീടിന് മിന്നലേറ്റ് രണ്ടു യുവതികൾ അടക്കം ഒരു കുടുംബത്തിലെ നാലു സ്ത്രീകൾ മരിച്ചു. അൽസഹ്‌റ ജില്ലയിലെ ബനീസബൽ ഏരിയയിൽ വീടിന് മിന്നലേറ്റ് യെമനി പൗരനും ഭാര്യയും ഗൃഹനാഥന്റെ സഹോദരിയും മരണപ്പെട്ടു. ഈ കുടുംബത്തിലെ മൂന്നു പേർക്ക് മിന്നലേറ്റ് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെമനിലെ വിവിധ ഗവർണറേറ്റുകളിൽ കഴിഞ്ഞ മാസാവസാനം മിന്നലേറ്റ് ഏതാനും പേർ മരണപ്പെടുകയും മറ്റേതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
 

Latest News