Sorry, you need to enable JavaScript to visit this website.

കോഴിക്കോട്  മീൻ വണ്ടിയിൽനിന്നും  29 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് - ബീച്ച് കോർപ്പറേഷൻ ഓഫീസിന്റെ മുൻപിലെ റോഡിൽ നിന്നും മീൻ വണ്ടി പരിശോധിച്ചതിൽ 29 കിലോ കഞ്ചാവുമായി രണ്ട് പേരെ നാർക്കോട്ടിക്ക് അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻ സാഫ് , നാർക്കോട്ടിക്ക് ഷാഡോ ടീം, ടൗൺ എസ് ഐ സിയാദിന്റെ നേത്യത്വത്തിലുള്ള ടൗൺ പോലീസും  ചേർന്ന് പിടികൂടി. കോഴിക്കോട്ടേക്ക് ചില്ലറ വില്‍പ്പന വിതരണത്തിനായി കൊണ്ടുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Latest News