ഓവര്‍സിയര്‍മാരുടെ തര്‍ക്കത്തിനിടെ ആളുമാറി  അടിച്ചുതകര്‍ത്തത് എഞ്ചിനീയറുടെ കാര്‍

തൃശൂര്‍-ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസില്‍ മദ്യപിച്ച് എത്തിയ ഓവര്‍സിയര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്‍ അടിച്ചു തകര്‍ത്തു. ഓവര്‍സിയര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ആളുമാറിയാണ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ കാര്‍ അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ കോലഴി സ്വദേശി ജയപ്രകാശിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. കാര്‍ അടിച്ചു തകര്‍ത്ത ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജയപ്രകാശിനെ മറ്റു ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പിച്ചു.

Latest News