Sorry, you need to enable JavaScript to visit this website.

മസ്‌കത്തില്‍ നിന്നെത്തിയ വിമാനത്തിലെ  113 യാത്രക്കാര്‍ക്കെതിരെ കസ്റ്റംസ് കേസ് 

ചെന്നൈ- സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും നികുതി വെട്ടിച്ച് കടത്താന്‍ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരെയും കസ്റ്റംസ് കേസെടുത്തു. മസ്‌കത്തില്‍ നിന്നെത്തിയ ഒമാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചത്. കമ്മീഷനായി ചോക്ലേറ്റ്, പെര്‍ഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താണ് കള്ളക്കടത്തുസംഘം യാത്രക്കാരെ സ്വാധീനിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ 186 പേരെയും തടഞ്ഞുവച്ച് പരിശോധിച്ചിരുന്നു. 13 കിലോ സ്വര്‍ണം ബിസ്‌കറ്റ്, മിശ്രിതം, സ്പ്രിംഗ്വയര്‍ തുടങ്ങിയവ പല രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി. 120 ഐഫോണുകള്‍, 84 ആന്‍ഡ്രോയ്ഡ് ഫോണുകള്‍, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകള്‍ എന്നിവ സ്യൂട്ട്‌കേസുകളുടെയും ബാഗുകളുടെയും രഹസ്യ അറകളിലായിരുന്നു. 113 പേരെയും ജാമ്യത്തില്‍ വിട്ടു.

Latest News