Sorry, you need to enable JavaScript to visit this website.

മിസ് യൂണിവേഴ്സ് മത്സരത്തില്‍ പ്രായപരിധി ഒഴിവാക്കി, ഇനി ആര്‍ക്കും മത്സരിക്കാം

ന്യൂയോര്‍ക്ക്-1952 ന് മുതലുള്ള മിസ് യൂണിവേഴ്‌സ് ചരിത്രത്തില്‍ ഇതാദ്യമായി, മിസ് യൂണിവേഴ്സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി എടുത്തുകളഞ്ഞു. 2023 സെപ്റ്റംബര്‍ 12 മുതല്‍, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരത്തില്‍ യോഗ്യത നേടാനും മത്സരിക്കാനും അവസരമുണ്ട്.ചൊവ്വാഴ്ച സ്പ്രിംഗ് 2024 ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ടാനി ഫ്ലെച്ചറുടെ ബ്യൂട്ടി പേജന്റ് ഷോയ്ക്കിടെയാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ 28 വയസ്സായി നിശ്ചയിച്ചിരുന്ന പ്രായപരിധിയില്‍ ഇനി മത്സരാര്‍ത്ഥികള്‍ക്ക് ബാധകമല്ല. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
''മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്‍ മിസ് യൂണിവേഴ്‌സുമായി ബന്ധപ്പെട്ട മത്സരങ്ങളില്‍ ഉടനീളം എല്ലാ പ്രായപരിധികളും ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ മാറ്റം ആഗോളതലത്തിലുള്ള എല്ലാ മത്സരങ്ങള്‍ക്കും ബാധകമായിരിക്കും. ''ലോകത്തിലെ പ്രായപൂര്‍ത്തിയായ ഓരോ സ്ത്രീക്കും മിസ് യൂണിവേഴ്‌സ് ആകാന്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും അതില്‍ പറയുന്നു.
'ഒരു സ്ത്രീക്ക് മത്സരിക്കാനും മഹത്വം കൈവരിക്കാനുമുള്ള കഴിവിന് പ്രായം ഒരു തടസ്സമല്ല.'' എന്ന് ഫാഷന്‍ ഇവന്റില്‍ സംസാരിച്ച മിസ് യൂണിവേഴ്സ് 2022 ആര്‍ ബോണി ഗബ്രിയേല്‍ പറഞ്ഞു. മിസ്സ് യൂണിവേഴ്‌സ് എല്ലാവരേയും ഉള്‍ക്കൊള്ളാനും അവര്‍ രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോമിന് അനുസൃതമായി ജീവിക്കാനുമുള്ള വഴികള്‍ തുറക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2022ലെ മിസ്സ് യൂണിവേഴ്‌സ് കിരീടം നേടുമ്പോള്‍ ഗബ്രിയേലിന് 28 വയസ്സായിരുന്നു. ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന മത്സരത്തില്‍ നടന്ന ചോദ്യോത്തര റൗണ്ടിനിടെ, സംഘടനയുടെ നിയമങ്ങളില്‍ എന്ത് മാറ്റങ്ങള്‍ വരുത്തുമെന്ന് ചോദിച്ചപ്പോള്‍, അവസരം ലഭിച്ചാല്‍ പ്രായപരിധി ഉയര്‍ത്തുമെന്ന് അവര്‍ പറഞ്ഞിരുന്നു.

Latest News