പക്ഷി പാര്‍ക്കുള്‍പ്പെടെ  വ്യത്യസ്ത സൗകര്യങ്ങളുമായി ദമ്മാമിലെ അംറ് ബിന്‍ ജമൂഹ് മസ്ജിദ്. 

ദമാം-  നഗരത്തിലെ അംറ് ബിനു ജമൂഹ് മസ്ജിദ് ആരാധനയ്ക്ക് വരുന്ന വിശ്വാസികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ശാന്തി നല്‍കുന്ന തരത്തില്‍ മസ്ജിദിനോട് ചേര്‍ന്നു പക്ഷികള്‍ക്കുള്ള പാര്‍ക്കും സുഗന്ധം പുകപ്പിക്കാന്‍ പ്രത്യേക സ്ഥലവും ഒരുക്കി ശ്രദ്ധേയമായിരിക്കുകയാണ്. പള്ളിയില്‍ നിന്ന് തീര്‍ത്തും മാറിയാണ് ഇവിടെ ശുചിമുറികള്‍ പണിതിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നിന്നും വര്‍ക്ക് ഷോപ്പില്‍ നിന്നും മുഷിഞ്ഞ വേഷവുമായി എത്തുന്നവര്‍ക്ക് എപ്രണുകളും പ്രത്യേക നിസ്‌കാര വിരികളും  വസ്ത്രങ്ങളും ഇവിടെയുണ്ട്.
ആധുനിക മനുഷ്യര്‍ക്കു എല്ലാ അര്‍ത്ഥത്തിലും മാതൃകയാക്കാവുന്ന ഈ സംവിധാനങ്ങള്‍ സാധ്യമായ എല്ലാ മസ്ജിദു നടത്തിപ്പുകാരും മാതൃകയാക്കണമന്നാണ് ആഗ്രഹമൊണ്  പരിഷ്‌ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. ഇബ്രാഹീം അല്‍  ഹുഖൈലി പറഞ്ഞു.  നാല്‍പതു വര്‍ഷമായി അല്‍ ഹുഖൈലിനാണ് മസ്ജിദ് പരിപാലന ചുമതല.

Latest News