റിയാദ്- വടക്കൻ യെമനിലെ സ്വഇദയിൽ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് സഖ്യസേന തകർത്തു. ഗൾഫ് മേഖലയുടെ സുരക്ഷിത്വത്തിന് ഭീഷണിയാകുന്ന രീതിയിൽ ആയുധം സംഭരിക്കാൻ ഹൂത്തികളെ അനുവദിക്കില്ലെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി വ്യക്തമാക്കി. ഇറാൻ പിന്തുണയോടെ യെമൻ ഔദ്യോഗിക സർക്കാരിനെതിരെ പോരാടുന്ന ഹൂത്തികളുടെ മിസൈൽ ലോഞ്ചറുകൾ കണ്ടെത്തി നശിപ്പിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പിംഗും സഖ്യസേനാ വൃത്തങ്ങൾ പുറത്തുവിട്ടു.