തെറ്റിപ്പിരിഞ്ഞ ഭാര്യക്ക് സംരക്ഷണം നല്‍കി; സഹോദരീ ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി

കൊച്ചി- സഹോദരീ ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കുന്ദംകുളം തെക്കേപ്പുറം കരയില്‍ ചെറുപറമ്പില്‍ വീട്ടില്‍ അഞ്ജുലാല്‍  (31), തൃശൂര്‍ ഗുരുവായൂര്‍ ചാവക്കാട് പാലിയം റോഡ് മുസ്ലീം വീട്ടില്‍ ഷറഫുദ്ദീന്‍ (33), തൃശൂര്‍ കോട്ടപ്പടി പൊക്കക്കില്ലത്ത് വീട്ടില്‍ ഷിഹാബുദ്ദീന്‍ (26), ചാവക്കാട് പലിയൂര്‍ കൊട്ടാരപാട്ടില്‍ വീട്ടില്‍ യദുകൃഷ്ണ (19) എന്നിവരെ മുനമ്പം പോലീസ് കുന്ദംകുളത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അഞ്ജുലാലിന്റെ ഭാര്യ ഇയാളുമായി തെറ്റിപ്പിരിഞ്ഞെങ്കിലും അഞ്ജുലാലിന്റെ സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണയിലാണ് ഇപ്പോള്‍ കഴിയുന്നത്. അഞ്ജുലാലിനെതിരെ ഇവര്‍ വിവാഹമോചന കേസും നല്‍കിയിട്ടുണ്ട്. ഇതിലുള്ള വൈരാഗ്യമാണ് സഹോദരി ഭര്‍ത്താവിനെ തട്ടിക്കൊണ്ട് പോയതിന്  കാരണമെന്ന് കരുതുന്നു. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍, എസ് ഐ മാരായ എം.അനീഷ്, ടി.കെ.രാജീവ്, എസ് ഐ ആന്റണി ജയ്‌സണ്‍, സി പി ഒ മാരായ ആന്റണി അനീഷ്, അഞ്ജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Latest News