വ്യാജസ്വര്‍ണം പണയംവെച്ച് പണം തട്ടിയ രണ്ടുപേരെ റിമാന്റ് ചെയ്തു

കൊച്ചി- വ്യാജ സ്വര്‍ണ്ണം പണയം വച്ച് മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയ കേസില്‍ ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ റിമാന്‍ഡ് ചെയ്തു. ഇടുക്കി ഉടുമ്പന്‍ചോല ചെമ്മണ്ണാര്‍ കിഴക്കേക്കറ്റ് വീട്ടില്‍ ടിജോ തോമസ് (34), ഉടുമ്പന്‍ചോല തെങ്ങു പുലിയില്‍ സ്റ്റെഫാന്‍ ആന്റോ (ബിലാല്‍- 35) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. 

മുരിക്കുപാടത്തുള്ള പണമിടപാട് സ്ഥാപനത്തിലാണ് മൂന്നു പ്രാവശ്യമായി വ്യാജ സ്വര്‍ണ്ണം പണയം വച്ച് പണം തട്ടിയത്. സംഘത്തില്‍ കൂടുതല്‍ പേര്‍ പങ്കാളികളായിട്ടുണ്ടോയെന്നും ഇവര്‍ സമാന കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരുന്നു. ഇന്‍സ്‌പെക്ടര്‍ എ. എല്‍. യേശുദാസ്,  എസ്. ഐ. അഖില്‍ വിജയകുമാര്‍, എ. എസ്. ഐ. സി. എ. ഷാഹിര്‍, എസ് സി പി ഒ ഗിരിജാവല്ലഭന്‍, സി പി ഒമാരായ സ്വരാബ്, ശ്രീകാന്ത് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News