പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് നഗ്നത കാണിച്ചു, കണ്ണൂരിൽ യുവാവിനെതിരെ പോക്‌സോ കേസ്

വളപട്ടണം-പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ പിന്‍തുടര്‍ന്ന് നിരന്തരം ശല്യം ചെയ്യുകയും നഗ്‌നത പ്രദര്‍ശിപ്പിച്ചു അശ്ലീലഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്ന ബൈക്ക് യാത്രികനെതിരെ പരാതിയില്‍ പോക്‌സോ കേസ്.
വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയുടെ പരാതിയിലാണ് ബൈക്ക് യാത്രികനെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ആഗസ്ത് മാസം മുതല്‍ സപ്തംബര്‍ പതിമൂന്നു വരെയുള്ള കാലയളവിലാണ് വീട്ടിലേക്ക് പോകുന്ന പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പിന്‍തുടര്‍ന്ന് ശല്യം ചെയ്തത്. പരാതിയില്‍ മൊഴി
രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

 

Latest News