Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൗതുകക്കാഴ്ചയായി നടൻ ഭീമൻ രഘു; 'മുഖ്യമന്ത്രി നല്ലൊരു അച്ഛനാണ്' അതിനാലാണ് മുഴുസമയം എണീറ്റു നിന്നതെന്ന് നടൻ

തിരുവനന്തപുരം - ഇന്നലെ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ വിവാദ പരാമർശത്തെച്ചൊല്ലിയുള്ള പ്രതികരണങ്ങൾക്കിടെ, സദസ്സിൽ ചിരി പടർത്തിയ നടൻ ഭീമൻ രഘുവിന്റെ എഴുനേറ്റ് നിൽപ്പും ചർച്ചയാവുന്നു.
 അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരസമർപ്പണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പ്രസംഗിക്കുമ്പോൾ തുടക്കം മുതൽ ഒടുക്കം വരേയും സദസ്സിൽ എഴുന്നേറ്റ് നിൽക്കുകയായിരുന്നു നടൻ ഭീമൻ രഘു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലിപ്പോൾ വൈറലാണ്. 
 സദസ്സിലെ മറ്റ് പലരും ഭീമൻ രഘുവിന്റെ ചെയ്തികൾ കണ്ട് ചിരിക്കുകയും പരസ്പരം സംസാരിക്കുകയുമുണ്ടായി. തന്റെ കസേരയിൽനിന്ന് എണീറ്റുനിന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ കേൾക്കുകയും ഇടയ്ക്ക് കൈയടിക്കുകയുമായിരുന്നു നടൻ. സദസ്സിലുള്ളവർക്ക് തമാശയായി തോന്നിയെങ്കിലും വളരെ ഗൗരവപൂർവ്വം തന്നെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. 
 മുഖ്യമന്ത്രി പിണറായി വിജയനോട് ബഹുമാനമാണെന്നും തന്റെ അച്ഛനുമായി അദ്ദേഹത്തിന് സാമ്യമുണ്ടെന്നുമായിരുന്നു എഴുന്നേറ്റ് നിന്നതിന്റെ കാരണം തിരക്കിയപ്പോൾ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അദ്ദേഹം ഏത് പ്രോഗ്രാമിൽ വന്നാലും ഞാനവിടെയുണ്ടെങ്കിൽ മുൻ സീറ്റിലാണെങ്കിലും പിൻ സീറ്റിലാണെങ്കിലും എണീറ്റ് നിൽക്കും. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. നല്ലൊരു അച്ഛനാണ്, നല്ലൊരു മുഖ്യമന്ത്രിയാണ്, നല്ലൊരു കുടുംബനാഥനാണ്. എനിക്ക് എന്റെ അച്ഛനെയാണ് ഓർമ വരുന്നത്. അദ്ദേഹവുമായി സാമ്യം ഉണ്ടോ എന്ന് എനിക്ക് ചില സമയങ്ങളിൽ തോന്നാറുണ്ട്. രാഷ്ട്രീയത്തിന്റെ പേരിലല്ല ഞാൻ എഴുന്നേറ്റ് നിൽക്കുന്നത്. ബഹുമാനം കൊണ്ട് മാത്രമാണ്. വ്യക്തിപരമായിതന്നെ അദ്ദേഹത്തെ എനിക്ക് ഇഷ്ടമാണെന്നും നടൻ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 

Latest News