Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം - നടൻ അലൻസിയറിന്റെ പ്രതികരണം പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ നടൻ നടത്തിയ വിവാദ പരാമർശം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുയായിരുന്നു മന്ത്രി.
 അലൻസിയറുടെ പ്രതികരണം നിർഭാഗ്യകരമായിപ്പോയി. അതുപോലൊരു വേദിയിൽവച്ച് അത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു. ഇത്തരം മനസ്സുകളിൽ അടിഞ്ഞുകൂടി കിടക്കുന്ന പുരുഷാധിപത്യ ബോധത്തിന്റെ ബഹിസ്ഫുരണമാണത്. നിരന്തര ബോധവത്കരണത്തിലൂടെ മാത്രമേ അത് മാറ്റിയെടുക്കാൻ സാധിക്കൂവെന്നും മന്ത്രി ബിന്ദു അഭിപ്രായപ്പെട്ടു. 
 ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിനിടെയായിരുന്നു അലൻസിയറിന്റെ വിവാദ പരാമർശം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് പെൺ രൂപത്തിലുള്ള പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആൺകരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അപ്പൻ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം വാങ്ങിയശേഷം അദ്ദേഹം പറഞ്ഞിരുന്നു.
 ഇത് വിവാദമായപ്പോൾ താൻ പറഞ്ഞ വാക്കിൽ ഉറച്ചുനിൽക്കുകയാണെന്നും തന്നെ ആരും സദാചാരം പഠിപ്പിക്കേണ്ടെന്നും ഇന്നും നടൻ പ്രതികരിക്കുകയുണ്ടായി.

Latest News