Sorry, you need to enable JavaScript to visit this website.

കപ്പൽ മാർഗം ആദ്യ തീർഥാടക സംഘം ജിദ്ദയിലെത്തി 

ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി ആദ്യമായെത്തിയ ഹജ് തീർഥാടകർക്ക് ജവാസാത്ത് ഉദ്യോഗസ്ഥൻ കിറ്റ് നൽകുന്നു. 

ജിദ്ദ- വിശുദ്ധ ഹജ് കർമം നിർവഹിക്കുന്നതിനായി കപ്പൽ മാർഗം ആദ്യ തീർഥാടക സംഘം ജിദ്ദയിലെത്തി. സുഡാനിൽനിന്നുള്ള 1400 തീർഥാടകരുമായി പുറപ്പെട്ട സംഘത്തിന് ജിദ്ദ ഇസ്‌ലാമിക് പോർട്ടിൽ ഉജ്വല വരവേൽപ്പ് നൽകി. സമുദ്രമാർഗേണ ഹജിനെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നതിന് ഹജ് മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഇരുഹറം കാര്യാലയം എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. 
സംസം വെള്ളവും കാരക്കയും നൽകി തീർഥാടകരെ ജവാസാത്ത് ഉദ്യോഗസ്ഥർ വരവേറ്റു. മുസ്ഹഫുകളും ഹജ് ഉംറ കർമങ്ങളെ കുറിച്ച് മാർഗനിർദേശം നൽകുന്ന വിവിധ ഭാഷകളിലുള്ള ലഘുലേഘകളും ഹറം ഇമാമുമാരുടെ ഖുർആൻ പാരായണ സിഡിയും ഉൾപ്പെടുന്ന കിറ്റും തീർഥാടകർക്ക് കൈമാറി. ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്നത് വരെ തീർഥാടകർക്ക് പരമാവധി സൗകര്യം ഉറപ്പുവരുത്തുമെന്ന് ഹജ് ഉംറ കാര്യവിഭാഗം മേധാവി ഫൈസൽ ബിൻ സ്വാലിഹ് മദനി വ്യക്തമാക്കി. 

 

Latest News