Sorry, you need to enable JavaScript to visit this website.

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായവര്‍ക്ക് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ചെന്നൈ - രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായവര്‍ക്ക്് ശ്രീലങ്കയിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്രം നിലപാടറിയിക്കുകയായിരുന്നു. മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രീലങ്കയിലേക്ക് പോകാന്‍ അനുവദിച്ചുകൊണ്ട് കോടതിയില്‍ മറുപടി നല്‍കിയത്. ജയില്‍മോചിതരായ ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയായിരുന്നു. നിലവില്‍ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലാണ് 4 പേരും. ഇവര്‍ക്കാണ് ശ്രീലങ്കയിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

 

Latest News