Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയിൽ രാജ്യദ്രോഹക്കേസിൽ രണ്ടു സൈനികർക്ക് വധശിക്ഷ

തായിഫ് - രാജ്യദ്രോഹക്കേസിൽ രണ്ടു സൈനികർക്ക് വധശിക്ഷ നടപ്പാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലെഫ്. കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽബലവി, ചീഫ് സാർജന്റ് യൂസുഫ് ബിൻ രിദ ഹസൻ അൽഅസൂനി എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്. പ്രധാന സൈനിക കുറ്റകൃത്യങ്ങൾ നടത്തിയ ഇവരെ ഏഴു വർഷം മുമ്പ് ഹിജ്‌റ 1438 ദുൽഹജ് 24, 25 തീയതികളിലാണ് അറസ്റ്റ് ചെയ്തത്. ഇരുവരും രാജ്യദ്രോഹ കുറ്റം ചെയ്തതായും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 
അന്വേഷണം പൂർത്തിയാക്കി ഇരുവർക്കുമെതിരായ കേസ് പ്രത്യേക കോടതിക്ക് സമർപ്പിക്കുകയും വിചാരണ പൂർത്തിയാക്കിയ കോടതി രണ്ടു പേർക്കും വധശിക്ഷ വിധിക്കുകയുമായിരുന്നു. വിചാരണ കോടതി വിധി മേൽകോടതികൾ അംഗീകരിക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകുകയും ചെയ്തതിനെ തുടർന്നാണ് ലെഫ്. കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽബലവിക്കും ചീഫ് സാർജന്റ് യൂസുഫ് ബിൻ രിദ ഹസൻ അൽഅസൂനിക്കും ഇന്നലെ തായിഫിൽ വധശിക്ഷ നടപ്പാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

Latest News