ഉമ്മന്‍ ചാണ്ടിയെ കുടുക്കിയതില്‍ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങാതിരിക്കാനെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ - സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയതിനെതിരെ അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ തന്നെ കുടുങ്ങുമെന്ന് അറിയുന്നത് കൊണ്ടാണെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു. അഡ്വ. ഫെനി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാം. സോളാര്‍ കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

 

Latest News