ജിദ്ദ- ജിദ്ദയിലെ തിരക്കേറിയ റോഡുകളിലൊന്നായ മദീന റോഡില്‍ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് (തഹ് ലിയ) മുതല്‍ കിംഗ് ഫഹദ്(സിത്തീന്‍) ക്രോസിംഗ് റോഡുവരെയുള്ള ഭാഗത്ത് നാളെ(വെള്ളിയാഴ്ച രാത്രി 3 മുതല്‍ ശനിയാഴ്ച രാവിലെ 11 മണി വരെ ട്രാഫിംഗ് നിരോധനമേപെടുത്തുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു. റോഡ് പൂര്‍ണമായും അടച്ച് നടപ്പാലം പൊളിച്ചു നീക്കുന്നതിനായാണ് താല്‍ക്കാലിക ട്രാഫിക് നിരോധനമേര്‍പെടുത്തുന്നത്. ഈ റോഡുകളിലൂടെയെത്തുന്ന കോര്‍ണീഷ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗുറ ഹിലാലി റോഡ് വഴിയും ഹറമൈന്‍ എക്‌സ് പ്രസ് ഹൈവേ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സഈദ് ബിന്‍ സഖര്‍ റോഡുവഴിയും തിരിഞ്ഞു പോകുകയോ ബ്ലാക്കുകള്‍ക്കിരുവശത്തേക്കും ഏര്‍പെടുത്തുന്ന യൂടേണുകള്‍ വഴി തിരിച്ചു പോകുകയോ വേണമെന്നും ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു.






