Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ചയും അവധി

കോഴിക്കോട്- നിപ്പ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ, ടൂഷൻ സെൻററുകൾ ഉൾപ്പെടെ) സെപ്റ്റംബർ 16നും (ശനി) അവധി പ്രഖ്യാപിച്ചു. നേരത്തെ ഇന്നും നാളെയും അവധി (സെപ്റ്റംബർ 14,15) പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റി, പി.എസ്.സി പരീക്ഷകൾക്ക് മാറ്റമില്ല. ഈ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ട്യൂഷൻ സെന്ററുകളും, കോച്ചിങ്ങ് സെന്ററുകളും പ്രവർത്തിക്കുവാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുകൾ ഒരുക്കാം. ഈ ദിവസങ്ങൾ അവധി ആഘോഷങ്ങൾക്കുള്ള അവസരമാകരുത്. ആനാവശ്യ യാത്രകൾ,  ഒത്തുചേരലുകൾ നിർബന്ധമായും ഒഴിവാക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. 

Latest News