മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു

യൂട്ടാ- 'പുതിയ തലമുറ നേതാക്കള്‍ക്ക്' വഴിയൊരുക്കാനാണത്രെ മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും യൂട്ടായിലെ സെനറ്ററുമായ മിറ്റ് റോംനി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിറ്റ് റോംനി നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെ പുറത്താക്കാന്‍ വോട്ടു ചെയ്തതിനുശേഷമാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. 

77കാരനായ ട്രംപും 80കാരനായ പ്രസിഡന്റ് ബൈഡനും തന്റെ വഴി പിന്തുടരണമെന്നും യുവ സ്ഥാനാര്‍ഥികള്‍ക്ക് വഴിയൊരുക്കാന്‍ അവര്‍ തയ്യാറാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Latest News