ഭോപാല്‍-കൃഷിയിടത്തില്‍ കന്നുകാലികള്‍ കയറുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മധ്യപ്രദേശില്‍ നാല് പേര് വെടിയേറ്റു മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഡാറ്റിയയിലാണ് സംഭവം. കൃഷിയിടത്തില്‍ കന്നുകാലികള്‍ കയറുന്നതില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ച പഞ്ചായത്ത് കൂടുന്നുതിനിടെ വീണ്ടും തര്‍ക്കമുണ്ടാവുകയും ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് ഡാറ്റിയ എസ്പി പ്രദീപ് ശര്‍മ പറഞ്ഞു. മരിച്ചവരില്‍ മൂന്ന് പേര് ഡങ്കി വിഭാഗത്തില്‍ പെടുന്നവരും ഒരാള്‍ പാല് വിഭാഗത്തില്‍ പെട്ടയാളുമാണ്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും എസിപി പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.