ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണല്‍ അടക്കം മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മൂ - ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ  ഏറ്റുമുട്ടലില്‍ ഒരു കേണല്‍ അടക്കം മൂന്ന് സൈനികര്‍ക്ക് വീരമൃത്യു.  കേണലിന് പുറമെ ഒരു മേജര്‍, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കോക്കര്‍നാഗില്‍ ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു.  കരസേന രാജസ്ഥാന്‍ റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസര്‍ (കേണല്‍) മന്‍പ്രീത് സിംഗ്, കമ്പനി കമാന്‍ഡര്‍ (മേജര്‍) ആശിഷ്, ജമ്മു കശ്മീര്‍ പോലീസ് ഡി വൈ എസ് പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ പിന്നീട് മരണമടയുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

 

Latest News