Sorry, you need to enable JavaScript to visit this website.

മലപ്പുറത്തും നിപ്പാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

മലപ്പുറം-കോഴിക്കോട് ജില്ലയിൽ നിപ്പാ കണ്ടെത്തിയതിന് പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.
ഇതുവരെ നിപ്പ സ്ഥിരീകരിച്ചവരുമായി ഇയാൾക്ക് സമ്പർക്കമില്ല. രോഗലക്ഷണമുള്ള സാഹചര്യത്തിലാണ് സ്രവം പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചത്. കലക്ടറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പു മേധാവികളുടെ ജില്ലാതല യോഗം ചേർന്നു. മുൻകരുതൽ നടപടികൾ സംബന്ധിച്ച് കലക്ടർ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Latest News