പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി - പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് ആലുവയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം അഞ്ചിനാണ് ഇരിങ്ങോര്‍ സ്വദേശിയായ ബേസില്‍ അല്‍ക്കയെ  വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് ശേഷം  ബേസില്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ 21കാരന്‍ ബേസില്‍ ആക്രമിച്ചത്.  വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടുകയായിരുന്നു. പ്രതിരോധിച്ച മുത്തശ്ശിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. ദിവസങ്ങളോളം ചികിത്സയില്‍ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് പെണ്‍കുട്ടി മരിച്ചത്.

 

Latest News