വൈറലായി കിരീടാവകാശിക്കൊപ്പമുള്ള യൂസഫലിയുടെ വീഡിയോ

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഹസ്തദാനം ചെയ്ത എം.എ യൂസഫലി കിരീടാവകാശിയുടെ തോളിൽ ചുംബിക്കാൻ ശ്രമിക്കുന്നു

ജിദ്ദ - പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം.എ യൂസഫലി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഹസ്തദാനം ചെയ്ത് തോളിൽ ചുംബനം നൽകുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ വൈറലായി. കിരീടാവകാശിയുടെ ഇന്ത്യൻ സന്ദർശനത്തിനിടെ രാഷ്ട്രപതി ഭവനിൽ വെച്ച് നൽകിയ ഔദ്യോഗിക സ്വീകരണത്തിനിടെ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എം.എ യൂസഫലി സൗദി കിരീടാവാകിക്ക് ഹസ്തദാനം ചെയ്ത് തോളിൽ ചുംബനം നൽകിയത്. 
ഏറെ ഊഷ്മളമായാണ് യൂസഫലിയെ കിരീടാവകാശി സ്വീകരിച്ചത്. തോളിൽ ചുംബനം നൽകി ആദരവ് പ്രകടിപ്പിക്കാനുള്ള യൂസഫലിയുടെ ശ്രമം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സ്‌നേഹപുരസ്സരം തടയാൻ നോക്കിയതും കൗതുകമായി. യൂസഫലിയുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കുശലം പറയുകയും ചെയ്തു. സൗദി കിരീടാവകാശിയും യൂസഫലിയും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്നാതായി ഈ വീഡിയോ. 

ക്യാപ്.

 

Latest News