കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി

തിരുവനന്തപുരം - ബെംഗളൂരില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. എം ഡി എം എ മയക്കുമരുന്നുമായി  എത്തിയ കഠിനംകുളം എ.കെ ഹൗസില്‍ അന്‍സീര്‍ (25), അണ്ടൂര്‍ക്കോണം എസ്.ആര്‍ നിവാസില്‍ അജ്മല്‍ (28), കഠിനംകുളം ഷിയാസ് മന്‍സിലില്‍ മുഹമ്മദ് നിഷാന്‍ (27) എന്നിവരെയാണ് പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിയിലായ അജ്മലും മുഹമ്മദ് നിഷാനും ബെംഗളൂരുവിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥികളാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് തമിഴ്നാട്ടിലൂടെ മയക്കുമരുന്നുമായി ഒരു സംഘം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാരോട് ബൈപ്പാസിലെ പുറുത്തിവള ജംഗ്ഷനില്‍ വെച്ചാണ് മയക്കുമരുന്നുമായി പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടികൂടിയത്.

 

Latest News