ഹരിയാന നിയമസഭയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി, ഇന്ത്യ സഖ്യത്തില്‍ വീണ്ടും ഭിന്നത

ചാണ്ഡീഗഡ് - ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ഇന്ത്യ സഖ്യത്തില്‍ വീണ്ടും ഭിന്നത.  നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു പാര്‍ട്ടിയുമായും സീറ്റ് പങ്കിടില്ലെന്നും ആംആദ്മിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി.  'എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങള്‍ സംഘടന രൂപീകരിക്കുന്നു. ഹരിയാനയില്‍ താഴെത്തട്ട് മുതല്‍ ഞങ്ങള്‍ സംഘടന രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 15 ദിവസത്തിനുള്ളില്‍, ഹരിയാനയിലെ ഓരോ ഗ്രാമത്തിലും ഞങ്ങളുടെ കമ്മിറ്റികള്‍ രൂപീകരിക്കും, അതിനുശേഷം ഞങ്ങള്‍ പ്രചാരണം ആരംഭിക്കും. ഹരിയാനയിലെ ജനങ്ങള്‍ മാറ്റത്തിനായി ഉത്സുകരാണ്. ഹരിയാനയില്‍ ഞങ്ങള്‍ മികച്ച പ്രകടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും തീര്‍ച്ചയായും മത്സരിക്കും.' പഥക് വ്യക്തമാക്കി.

 

Latest News