Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് അതീവ ജാഗ്രത: വീണ ജോർജ്

കോഴിക്കോട്- ജില്ലയിൽ നിപ്പാ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും ആരോഗ്യ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണജോർജ്. 
മരണ കാരണം നിപ്പയാണെന്ന് പൂനെ ലാബിൽനിന്നും സംസ്ഥാന സർക്കാരിന് സ്ഥിരീകരണം ലഭിച്ചു.  കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതയും പ്രതിരോധ പ്രവർത്തനവും നടത്തുന്നുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 16 കോർ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി നിയന്ത്രണ പ്രകാരമുള്ള പ്രോട്ടോക്കോൾ മുൻകരുതലുകൾ എല്ലാ ആരോഗ്യ പ്രവർത്തകരും സ്വീകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. നിലവിലെ സാഹചര്യത്തിൽ ജില്ലയിൽ എല്ലാവരും മാസ്‌ക് ഉപയോഗിക്കുന്നത് ഉചിതമാണെന്നും മന്ത്രി പറഞ്ഞു.

Latest News