മണിപ്പൂരില്‍ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍- കാങ്‌പോക്പിയില്‍ ഉണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കുകി വിഭാഗക്കാരായ മൂന്നു പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തിനു പിന്നില്‍ മെയ്‌തെയ് വിഭാഗക്കാരാണെന്ന് കുകി സംഘടനകള്‍ ആരോപിക്കുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസും കേന്ദ്ര സേനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പലേലില്‍ മണിപ്പുര്‍ കമാന്‍ഡോകള്‍ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് നടന്നില്ല.

Latest News