Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ പി.ഐ.എഫ് ഓഫീസ് തുറക്കും; ഗുജറാത്തില്‍ സാധ്യത

ജിദ്ദ - സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഓഫീസ് ഇന്ത്യയില്‍ തുറക്കുന്നതിനെ കുറിച്ച് സൗദി അറേബ്യ പഠിക്കുന്നതായി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് വെളിപ്പെടുത്തി. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) പി.ഐ.എഫ് ഓഫീസ് തുറക്കുന്നതിനെ കുറിച്ചാണ് സൗദി അറേബ്യ പഠിക്കുന്നത്. പി.ഐ.എഫ് ഓഫീസ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ തുറക്കണമെന്ന നിര്‍ദേശം സൗദി, ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിനിടെ സൗദി നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ഫാലിഹിന്റെ മുന്നില്‍ ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിക്കുയായിരുന്നു.
നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം റിയാദില്‍ ഓഫീസ് തുറക്കുന്ന കാര്യം പഠിക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യയിലെ നികുതി രഹിത സാമ്പത്തിക സേവന കേന്ദ്രമാണ് ഗിഫ്റ്റ് സിറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുപ്രധാന പദ്ധതിയായ ഗിഫ്റ്റ് സിറ്റിയിലൂടെ ഏഷ്യയിലെ മറ്റു സാമ്പത്തിക സേവന കേന്ദ്രങ്ങളുമായി മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.

 

Latest News