Sorry, you need to enable JavaScript to visit this website.

ഇത്തിഹാദ് എയർവേയസ് ബ്രാൻഡ് അംബാസഡറായി കത്രീന കൈഫ്

അബുദാബി- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു. ഞങ്ങളുടെ പുതിയ ആഗോള ബ്രാൻഡ് അംബാസഡറായ കത്രീന കൈഫുമായി വീണ്ടും ഒന്നിച്ചതിൽ സന്തോഷമുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് എക്സിൽ നൽകിയ പോസ്റ്റിൽ പറഞ്ഞു.

സൗകര്യം, സേവന നിലവാരം, ആഗോള കണക്റ്റിവിറ്റി എന്നിവയിൽ എയർലൈനിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന ക്രിയാത്മകവും ആകർഷകവുമായ പ്രചാരണ വീഡിയോ  പരമ്പരയിൽ കത്രീനയെ അവതരിപ്പിക്കും.

ഇത്തിഹാദ് എയർവേയ്‌സിന്റെ ഏറ്റവും പുതിയ A350 വിമാനത്തിൽ കത്രീന കൈഫിനെ കാണിക്കുന്നതാണ് ആദ്യ വീഡിയോ. ഇത്തിഹാദ് എയർവേയ്‌സിന്റെ മികവിനോടുള്ള പ്രതിബദ്ധതയുടെ സാരാംശം പ്രതിഫലിപ്പിക്കുന്ന ഒരു സിനിമാറ്റിക് യാത്രയാണ് അവതരിപ്പിക്കുന്നത്.

എക്‌സ്‌ക്ലൂസീവ് അർമാനി-കാസ ഡൈനിംഗ് വസ്ത്രങ്ങൾ, ലക്ഷ്വറി ബെഡ്‌ഡിംഗ്, കോംപ്ലിമെന്ററി ഇൻ-ഫ്ലൈറ്റ് വൈ-ഫ്‌ളൈ സേവനം എന്നിവയും വീഡിയോ എടുത്തുകാണിക്കുന്നു. വീഡിയോ ഇത്തിഹാദിന്റെയും കത്രീനയുടെയും സോഷ്യൽ മീഡിയ ചാനലുകളിൽ ലഭ്യമാണ്.

Latest News