Sorry, you need to enable JavaScript to visit this website.

കോഴിക്കോട് ജില്ലയിൽ മാസ്‌ക് ധരിക്കാൻ നിർദേശം; കൺട്രോൾ റൂം തുടങ്ങിയെന്ന് ആരോഗ്യമന്ത്രി 

- അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട് - നിപാ സംശയം ഉയർത്തുംവിധം അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുടങ്ങിയെന്നും ജാഗ്രത നിർദേശം നല്കിയതായും ആരോഗ്യ മന്ത്രി വീണാ ജോർജ്. കോഴിക്കോട് ജില്ലയിൽ മാസ്‌ക് ധരിക്കാൻ നിർദേശം നല്കിയതായും മന്ത്രി അറിയിച്ചു. കലക്ടറേറ്റിലെ ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
 നാലുപേരാണ് നിലവിൽ അസ്വഭാവിക പനിയെ തുടർന്ന് കോഴിക്കോട്ട് ചികിത്സയിലുള്ളത്. മരിച്ച വ്യക്തിയുടെ ഭാര്യ നിരീക്ഷണത്തിലാണെന്നും 75 പേരുടെ പ്രാഥമിക സമ്പർക്കപട്ടിക തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു. പൂനെയിലെ എൻ.ഐ.വിയിലേക്ക് അയച്ച സാമ്പിളിന്റെ പരിശോധനാ റിപോർട്ട് ഇന്ന് വൈകുന്നേരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് കൺട്രോൾ റൂം തുറക്കാനും 16 അംഗ കോർ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയിൽ എല്ലാ ആശുപത്രിയിലും പകർച്ചവ്യാധി നിയന്ത്രണ സംവിധാന പെരുമാറ്റച്ചട്ടം നടപ്പാക്കും. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും  വ്യാജവാർത്തകൾ പ്രചരിക്കരുതെന്നും മന്ത്രി നിർദേശിച്ചു.
 

Latest News