പത്തനംതിട്ട - തിരുവല്ലയിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യവെ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11-നാണ് സംഭവം.
ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തി ഭാര്യയെയും കുഞ്ഞിനെയുമായി സംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ യുവതിയുടെ കാമുകനും സംഘവുമാണെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടനെ പിടികൂടാനാകുമെന്നും പോലീസ് പറഞ്ഞു.