മഹാരാഷ്ട്രയില്‍ സംഘര്‍ഷം, ഒരാള്‍  മരിച്ചു;  ഇന്റര്‍നെറ്റ് വിഛേദിച്ചു 

മുംബൈ- സോഷ്യല്‍ മീഡിയയിലെ ആക്ഷേപകരമായ കുറിപ്പിനെ ചൊല്ലി മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരുക്കേറ്റു. ഖട്ടാവോ താലുക്കിലെ പുസെസാവലി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സംഘര്‍ഷം പടരാതിരിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം പോലീസ് റദ്ദാക്കി. പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ചില വീടുകള്‍ക്ക് തീയിട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊലപാതകം, ലഹളയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമത്തില്‍ ആക്ഷേപകരമായ കുറിപ്പിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Latest News