ജയ്പൂര്‍- രാജസ്ഥാനിലെ ഭില്‍വാരയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് റോഡിലുപേക്ഷിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി. വിവാഹിതയായ യുവതി ഭര്‍ത്താവില്‍ നിന്നും അന്യപുരുഷന്മാരുമായുള്ള ശാരീരിക ബന്ധം മറയ്ക്കാനാണ് ബലാത്സംഗക്കഥ ചമച്ചതെന്ന് പോലീസ് അറിയിച്ചു. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തുടര്‍ന്ന് യുവാക്കളുമായി തര്‍ക്കമുണ്ടാവുകയും ഇത് മറയ്ക്കാനാണ് 25കാരി പീഡന നാടകം നടത്തിയതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞദിവസമാണ് റോഡില്‍ നഗ്നയായ നിലയില്‍ യുവതിയെ നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനോട് നടക്കാനിറങ്ങിയ തന്നെ മൂന്ന് പേര്‍ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്‌നയായി റോഡില്‍ ഉപേക്ഷിച്ചെന്നാണ് യുവതി മൊഴി നല്‍കിയിരുന്നത്. തന്നെ പ്രതികള്‍ തന്നെ മര്‍ദിച്ചെന്നും മാനസികരോഗിയാണെന്ന് കരുതി നാട്ടുകാര്‍ ആദ്യം സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ തെളിഞ്ഞത്.
യുവതിയുടെ മൊബൈല്‍ ഫോണിലെ കോള്‍ റെക്കോര്‍ഡിംഗില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായി കണ്ടെത്തിയിരുന്നു. യുവതി പണത്തിനായി കണ്ടുമുട്ടാന്‍ സമ്മതിച്ചിരുന്നതായും കണ്ടെത്തി. തുടര്‍ന്ന് യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാര്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. രാത്രിയും തങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ യുവാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. വീട്ടിലേക്ക് മടങ്ങണമെന്ന് വാശിപിടിച്ച യുവതി സ്വയം വസ്ത്രങ്ങള്‍ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരുടെ സഹായം തേടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താന്‍ അന്യപുരുഷന്മാര്‍ക്കൊപ്പം പോയതറിഞ്ഞാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കുമെന്ന പേടി കാരണമാണ് ഇവര്‍ നാടകം കളിച്ചതെന്ന് പോലീസ് പറഞ്ഞു.