Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്തും എത്തിക്കുന്ന സൊമാറ്റോ ഡെലിവറി ബോയി,  'രഹസ്യ സന്ദേശം' സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച 

ന്യൂദല്‍ഹി-നഗരവാസികള്‍ക്ക് ഭക്ഷണ വിതരണ സേവനങ്ങള്‍ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഇത്തരം ഭക്ഷണ വിതര സേവനമില്ലാത്ത ഒരു ദിവസം പോലും സങ്കല്‍പിക്കാന്‍ പ്രയാസമാണ് പലര്‍ക്കും. ഒരു ഉപഭോക്താവിന്റെ ഓര്‍ഡര്‍ കൃത്യസമയത്ത് നിറവേറ്റുന്നതിനായി പ്രതികൂലമായ കാലാവസ്ഥയില്‍ പോലും ഉത്സാഹത്തോടെ പ്രവര്‍ത്തന സജ്ജമായ ഡെലിവറി ജീവനക്കാരാണ് ഈ ക്രെഡിറ്റിന്റെ യഥാര്‍ത്ഥ അവകാശികള്‍. ഇതിനിടെ ഒരു ഡെലിവറി വ്യക്തി ഒരു പടി കൂടി കടന്ന് തന്റെ ഒരു ഉപഭോക്താവിനോട് 'രഹസ്യ കഞ്ചാവ്' പോലെയുള്ള, ഓര്‍ഡറിനപ്പുറം എന്തെങ്കിലും അധികമായി വേണ്ടതുണ്ടോ എന്ന് ചോദിച്ചു. പിന്നാലെ ഉപഭോക്താവിന്റെ സഹമുറിയന്‍ അസാധാരണമായ ഈ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇത് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായി.
ഡെലിവറി ബോയിയുടെ സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് സാക്ഷി ജെയിന്‍ എന്ന എക്സ് ഉപയോക്താവ് ഇങ്ങനെ കുറിച്ചു, 'എന്റെ റൂംമേറ്റ് ഇന്നലെ രാത്രി സൊമാറ്റോയില്‍ നിന്ന് ഒരു ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതാണ് ഡെലിവറിക്കാരന്‍ അവള്‍ക്ക് അയച്ച സന്ദേശം.' സ്‌ക്രീന്‍ ഷോട്ടില്‍ ഡെലിവറി ബോയിയുടെ സന്ദേശമായിരുന്നു ഉണ്ടായിരുന്നത്. അത് ഇങ്ങനെ തുടങ്ങുന്നു, ' ഞാന്‍ നിങ്ങളുടെ ഓര്‍ഡര്‍ ഡെലിവറി ചെയ്യാനുള്ള യാത്രയിലാണ്. താങ്കള്‍ക്ക് മറ്റെന്തെങ്കിലും വേണോ രഹസ്യ കഞ്ചാവ്?' സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് ഒരു ദിവസത്തിനുള്ളില്‍ നാല് ലക്ഷം പേരാണ് ഇത് കണ്ടത്. തമാശക്കാരനായ ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയായിരുന്നു,' ''പ്ലോട്ട് ട്വിസ്റ്റ്  അവന്‍ കേഷ് കാന്തിയില്‍ നിന്നാണ്, നിങ്ങള്‍ രഹസ്യമായ ഗഞ്ച (കഷണ്ടി) ആണോ, കുറച്ച് ഹെയര്‍ ഓയില്‍ വേണോ എന്ന് അദ്ദേഹം ചോദിക്കുന്നു.' എന്നായിരുന്നു. മറ്റൊരു ഉപയോക്താവ് ചോദിച്ചത്, ' ഇത്രയും കരുതലുള്ള അയാള്‍ ആരാണെ'ന്നായിരുന്നു. 'അര്‍ദ്ധരാത്രി 2 മണിക്ക് ഓര്‍ഡര്‍ ചെയ്യൂ... നിങ്ങള്‍ക്കും അത്തരമൊരു അന്വേഷണം ലഭിച്ചേക്കാം.'' മറ്റൊരാള്‍ പറഞ്ഞു, ''ഹഹ.. അതുകൊണ്ടാണ് സൊമാറ്റോയുടെ ഓഹരി വിലകള്‍ ഇത്രയും കൂടുന്നത്.' എന്നായിരുന്നു മറ്റൊരു കമന്റ്.

Latest News