വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ രക്ഷപ്പെട്ടു

തിരുവനന്തപുരം- വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍  രക്ഷപ്പെട്ടു. വട്ടപ്ലാമൂടിനടുത്ത് ഇന്ന് വൈകുന്നേരമാണ് സംഭവം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബഹളം വെച്ചതോടെ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയത് അപകടം ഒഴിവാക്കി. ചിലക്കൂര്‍ സ്വദേശി റിയാസിന്റെ കാര്‍ ആണ് കത്തിയത്. കാറിന്റെ മുന്‍ഭാഗം കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.

 

Latest News