Sorry, you need to enable JavaScript to visit this website.

ലിബിയയില്‍ കൊടുങ്കാറ്റിനു പിന്നാലെ പ്രളയം, മരണം രണ്ടായിരം കടന്നു

ട്രിപ്പോളി- കിഴക്കന്‍ ലിബിയയിലെ വെള്ളപ്പൊക്കത്തില്‍ തിങ്കളാഴ്ച കുറഞ്ഞത് 27 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ മെഡിറ്ററേനിയന്‍ കൊടുങ്കാറ്റായ ഡാനിയല്‍ വടക്കേ ആഫ്രിക്കന്‍ രാജ്യത്ത്  വെള്ളപ്പൊക്കത്തിന് കാരണമായതിനെ തുടര്‍ന്ന് 2,000 ലേറെ പേര്‍ മരിച്ചതായി ലിബിയന്് അധികൃതര്‍ പറയന്നു.
കിഴക്കന്‍ നഗരമായ ഡെര്‍ണയില്‍ 2,000 പേര്‍ മരിച്ചതായും ആയിരക്കണക്കിന് ആളുകളെ കാണാതായതായും കിഴക്കന്‍ ലിബിയന്‍ ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി ഉസാമ ഹമദ് അല്‍മസാര്‍ ടെലിവിഷന്‍ സ്‌റ്റേഷനുമായി നടത്തിയ ഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
തിങ്കളാഴ്ച 27 പേര്‍ മരിച്ചതായി കിഴക്കന്‍ ലിബിയ ഗവണ്‍മെന്റിന്റെ ആരോഗ്യമന്ത്രി ഉസ്്മാന്‍ അബ്ദുള്‍ജലീല്‍ പറഞ്ഞു.

 

Latest News