പട്ടാപ്പകല്‍ സ്ത്രീയുടെ മൊബൈല്‍ തട്ടിപ്പറിച്ചു, സിസിടിവി ദൃശ്യം

നോയിഡ- ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പട്ടാപ്പകല്‍ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നു കളയുന്ന വീഡിയോ പുറത്തുവന്നു. നോയിഡയിലെ സെക്ടര്‍ 34 ലാണ് സംഭവം.  മുഴുവന്‍ ദൃശ്യവും സിസിടിവി ക്യാമറയില്‍ ലഭിച്ചു.
ഫോണില്‍ സംസാരിച്ചുകൊണ്ട് സ്ത്രീ നടന്നു പോകുന്നതാണ് വീഡിയോ. പെട്ടെന്ന്, പിന്നില്‍ നിന്ന് വന്ന കള്ളന്‍, സ്ത്രീയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് എതിര്‍ദിശയിലേക്ക് കാല്‍നടയായി വേഗത്തില്‍ രക്ഷപ്പെട്ടു.
നിമിഷങ്ങള്‍ക്കകം, മോഷ്ടാവ് കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷനായി.  സ്ത്രീക്ക് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നതിനു മുമ്പേ മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ലൊക്കേഷനിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനും ഫോണ്‍ തട്ടിപ്പറിച്ചയാളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു.

 

Latest News