സിംഗപ്പൂര്‍- ഭാര്യയുടെ ഒമ്പത് വയസ്സായ അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 18 വര്‍ഷം ജയിലും 16 ചൂരല്‍ അടിയും വിധിച്ചു. 40 കാരനായ യുവാവ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കാര്‍ പാര്‍ക്കിങ്ങിലേക്ക് കൊണ്ടുപോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
പെണ്‍കുട്ടി മുതിര്‍ന്നപ്പോള്‍ വീണ്ടും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 14 നും 15 നും ഇടയില്‍ പ്രായമുള്ളപ്പോള്‍ ബലാത്സംഗം ചെയ്യാന്‍ പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയെന്നും പോലീസ് പറഞ്ഞു.
സഹോദരിയുടെ വിവാഹത്തെ ബാധിക്കുമെന്നും ആരും തന്നെ വിശ്വസിക്കില്ലെന്നും കരുതി കഴിഞ്ഞ വര്‍ഷം വരെ പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല. 21 വയസ്സുള്ള യുവതി കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. 14 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും ലൈംഗിക അതിക്രമത്തിനും സിംഗപ്പൂര്‍ പൗരന്‍ കുറ്റം സമ്മതിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രതി പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെ 2009ലാണ് വിവാഹം കഴിച്ചത്. 2009 മുതല്‍ 2020 വരെ ഭാര്യയും അവരുടെ നാല് കുട്ടികളും പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും താമസിച്ചിരുന്ന അതേ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്.
പെണ്‍കുട്ടി പ്രതിയെ സഹോദരനായി കണക്കാക്കുകയും വിശ്വസിക്കുകയും ചെയ്തതിനാല്‍ അടുത്ത ബന്ധം പങ്കിട്ടു. എന്നാല്‍ ലൈംഗികാതിക്രമങ്ങളുടെ അശ്ലീല വീഡിയോകള്‍ കണ്ടതിന് ശേഷം പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
2012ല്‍ ഒമ്പത് വയസ്സുള്ളപ്പോള്‍ മുതലാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. അവളെ സ്‌കൂളിലേക്ക് അയയ്ക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് അയയ്ക്കുന്നതിന് മുമ്പോ പ്രതി പെണ്‍കുട്ടിയെ കാര്‍ പാര്‍ക്കിങ്ങിലേക്ക് കൊണ്ടുപോകും.