സ്‌കോർ ഫുട്‌ബോൾ ടൂർണമെന്റ്: റിയാദ് കൊണ്ടോട്ടി മണ്ഡലം ജേതാക്കൾ

സ്‌കോർ ഫുട്‌ബോൾ ടൂർണമെന്റ്  ജേതാക്കളായ റിയാദ് കൊണ്ടോട്ടി മണ്ഡലം ടീം.

റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി സ്‌പോർട്‌സ് വിംഗ്  'സ്‌കോർ'ജില്ലയിലെ പതിനാറു മണ്ഡലങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ മണ്ഡലതല ഫുട്‌ബോൾ ടൂർണമെന്റിൽ റിയാദ് കൊണ്ടോട്ടി മണ്ഡലം ടീം ജേതാക്കളായി. സൗദി കെ.എം.സി.സിയുടെ നാഷനൽ,സെൻട്രൽ,ജില്ല,മണ്ഡലം നേതാക്കൾ,കായികരംഗത്തെ വിവിധ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള വിജയികൾക്കുള്ള വിന്നേഴ്‌സ് ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
വീറും വാശിയുമേറിയ ഫൈനൽ മത്സരത്തിൽ മങ്കട മണ്ഡലത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം കൊണ്ടോട്ടി കപ്പ് നേടിയത്. പ്രീ-ക്വാർട്ടറിൽ താനൂരിനെയും(4-0) ക്വാർട്ടർലിൽ വള്ളികുന്നിനെയും(4-1) സെമി ഫൈനലിൽ തിരൂരങ്ങാടിയെയും(3-0) പരാജയപ്പെടുത്തിയാണ് കൊണ്ടോട്ടി മണ്ഡലം ഫൈനൽ ഉറപ്പിച്ചത്.
ടൂർണമെന്റിലെ ടോപ്പ്‌സ്‌കോററായി മുഹമ്മദ് സകരിയ(ടീം കൊണ്ടോട്ടി), ബെസ്റ്റ് ഗോൾകീപ്പറായി ആശിദ് മൂത്തേടത് (ടീം കൊണ്ടോട്ടി ), ബെസ്റ്റ് സ്‌റ്റോപ്പർബാക്ക് റിയാദ് റഷീദ് (ടീം കൊണ്ടോട്ടി) എന്നിവരെയും തെരഞ്ഞെടുത്തു.
സുഹൈബ് വാഴക്കാട്(ടീം കോർഡിനേറ്റർ),ബഷീർ സിയാംകണ്ടം,റസാഖ് ഓമാനൂർ,ഷറഫു പുളിക്കൽ,സൈദ് മീരാൻ,റിയാസ് സിയാംകണ്ടം, ഫിറോസ് പള്ളിപ്പടി തുടങ്ങിയ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ടീമിന്റെ പരിശീലനം.

Tags

Latest News